രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ പരിഹാസവുമായി സുപ്രീംകോടതി.
ഡൽഹി : രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കരുത് എന്ന് നായയ്ക്ക് കൗണ്‍സിലിങ് കൂടി നല്കാമല്ലോ എന്നും, ഇനി അതേ ബാക്കിയുള്ളുവെന്നും കോടതി പരാമർശം.ചട്ടങ്ങള്‍ പാലിക്കാതെ എല്ലാ നായ്ക്കളെയും ഷെല്‍ട്ടറുകളിലാക്കുന്നുവെന്ന്, നായ്ക്കളെ പരിപാലിക്കുന്ന എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.
തെരുവുനായ്ക്കളോട് നിലവില്‍ കാണിക്കുന്നത് വളരെ ക്രൂരമായ പെരുമാറ്റമാണെന്നും അതിനാല്‍ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു വീഡിയോ പ്രദർശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിക്കുമെന്നും അഭിപ്രായപ്പെട്ടു.രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ പരിഹാസവുമായി സുപ്രീംകോടതി.
