മാതൃത്വത്തിൻ്റെ മഹനീയതയിലാണ് സമൂഹം നിലനില്ക്കുന്നത് – ജോസ് കെ. മാണി എം,പി.
പിറവം. : . വിധവകളായ ആയിരക്കണക്കിന് അമ്മമാർക്കൊപ്പമാവുകയെന്നാൽ, സമൂഹത്തിൻ്റെ നിർമ്മിതിയുടെ അടിസ്ഥാനമായ മാതൃത്വ പദവിയെ ബഹുമാനിക്കുക എന്നതാണ് എന്ന് എം.പി ജോസ് കെ. മാണി. നിർദ്ധനരും വിധവകളുമായ അമ്മമാർക്ക് ഭഷ്യ മരുന്ന് കിറ്റ് അവർ ധരിക്കുന് വസ്ത്രം പുതുവത്സര കൈനീട്ടം ഉച്ചഭക്ഷണം അടക്കം നൽകിക്കൊണ്ട് 14-ാം വർഷത്തിലേക്ക് കടന്ന അമ്മയോടൊപ്പം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി . പിറവം മുൻസിപ്പാലിറ്റിയിലെ മാത്രമല്ല നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലേയും അമ്മമാരെ കൂടി ഉൾപ്പെടുത്തിയാണ് ഈ വർഷം അമ്മയോടൊപ്പം സംഘടിപ്പിച്ചത്
അമേരിക്കയിലെ മലയാളികളുടെ പ്രധാന സംഘടനയായ “ഫോമ ” യുടെ നേതൃത്വത്തിലാണ് അമ്മയോടൊപ്പം സംഘടിപ്പിച്ചത്. രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചടങ്ങിൽ ഫോമ യു എസ് പ്രസിഡൻ്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അമ്മമാർക്കുള്ള കിറ്റുകളുടെ വിതരണം ഉദ്ഘാടനം സാജൻ വർഗീസും മിനി സാജനും ചേർന്ന നിർവഹിച്ചു മുൻ എം.എൽ എ എം.ജെ. ജേക്കബ് , ഭക്ഷ്യസുരക്ഷാ അംഗം കെ എൻ സുഗതൻ, മുൻപഞ്ചായത്ത് പ്രസിഡൻറ് കെ പി സലിം, കൈരളി ടിവി ഡയറക്ടർ ജോസ് കാടാമ്പുറം അഡ്വ ജൂലി സാബു ,ഏലിയാമ്മ ഫിലിപ്പ്, എബി എൻ ഏലിയാസ്, ഡോ. എ സി പീറ്റർ , കെ വി സന്തോഷ് കുമാർ, ബൈജു വർഗീസ് , സിജിൽ ജോർജ് പാലക്കലോടി, പീറ്റർ കുളങ്ങര ഷാലു മാത്യു പുന്നൂസ് ,സുബിൻ കുമാരൻ തുടങ്ങിയവർ ആശംസകൾ പറഞ്ഞു നഗരസഭാ ചെയർമാനും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാരും മുഖ്യ സംഘാടകനുമായ സാബു കെ ജേക്കബ് സ്വാഗതവും ഫോമ ജോയിൻ സെക്രട്ടറി പോൾ ജോസ് കൃതജ്ഞതയും പറഞ്ഞു .
ചിത്രം : പിറവത്ത് നടത്തിയ അമ്മയോടൊപ്പം പരിപാടി ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യുന്നു.
