Back To Top

December 30, 2025

പാഴൂർ അമ്പലപ്പടിയിൽ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു.

പിറവം : പാഴൂർ അമ്ബലപ്പടിയില്‍ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) ന് പരുക്കേറ്റു.

കാഞ്ഞിരപ്പിള്ളി ആനിത്തോട്ടംസ്വദേശി ആല്‍ബിൻ അലക്സ് ആണ് മരിച്ചത്. ഇരുവരും ബൈക്കില്‍ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് തന്നെ എബിന് ജീവൻ നഷ്ട്മായി. ഈ സമയം ഇത് വഴി വന്ന നേവി ഉദ്യോഗസ്ഥൻ സിരീഷ് ആണ് പരുക്കേറ്റ അലക്സിനെ ജെ.എംപി ആശുപത്രിയില്‍ എത്തിച്ചത്. മരണപ്പെട്ട എബിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയില്‍.

Prev Post

സ്വർണ വിലയ്ക്ക് വൻ ഇടിവ്

Next Post

ക്രിസ്മസ് – ന്യൂഇയർ മേള

post-bars