Back To Top

December 30, 2025

സ്വർണ വിലയ്ക്ക് വൻ ഇടിവ്

കൊച്ചി : സ്വർണ വിലയ്ക്ക് വൻ ഇടിവ്.  പവന്  2240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് വില ലക്ഷത്തില് താഴെ എത്തി.

ഇന്നത്തെ വില

22 കാരറ്റ് സ്വര്ണത്തിന് ഗ്രാമിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാം വില 12,485 രൂപയായി. പവന് 2,240 രൂപയാണ് കുറഞ്ഞത്. പവന് വില 99,880 രൂപയിലെത്തി.

 

24 കാരറ്റ്

ഗ്രാമിന് 305 രൂപ കുറഞ്ഞ് 13,620

പവന് 2,440 രൂപ കുറഞ്ഞ് 1,08,960

 

22 കാരറ്റ്

ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485

പവന് 2,240 രൂപ കുറഞ്ഞ് 99,880

 

18 കാരറ്റ്

ഗ്രാമിന് 251 രൂപ കുറഞ്ഞ് 10,193

പവന് 2,008 രൂപ കുറഞ്ഞ് 81,544

 

ആഗോളവിപണിയിലും ഇടിഞ്ഞു

ആഗോള വിപണിയിയലും സ്വര്ണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്സിന് 4500 ഡോളറിന് മുകളില് വരെ എത്തിയിടത്തു നിന്നാണ് ഈ കൂപ്പുകുത്തല്. റെക്കോഡ് നിരക്കായ 4,549.71 ലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. സ്പോട്ട് ഗോള്ഡിന് ഇന്ന് മാത്രം 170.92 ഡോളര് കുറഞ്ഞിട്ടുണ്ട്. 4,363.24 ഡോളറാണ് ഇന്നത്തെ വില. 3.77 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

Prev Post

ഏഴക്കരനാട്‌ തിരുബലി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം

Next Post

പാഴൂർ അമ്പലപ്പടിയിൽ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു.

post-bars