Back To Top

December 4, 2025

പിറവം നഗരസഭ തിരിച്ചു പിടിക്കാൻ യു.ഡി.എഫും, നിലനിർത്താൻ എൽ.ഡി..എഫും

 

 

പിറവം : ഒരു സീറ്റിന് കൈവിട്ടു പോയ പിറവം നഗരസഭ ഭരണം തിരിച്ചു പിടിക്കാൻ യു.ഡി.എഫും , ഭരണം നിലനിർത്താൻ എൽ.ഡി.എഫും സജീവമായി രംഗത്തിറങ്ങിയതോടെ പിറവത്ത്‌ തിരഞ്ഞെടുപ്പിന് വാശിയേറി . 28 ഡിവിഷനുകളുള്ള നഗരസഭയിൽ ഇക്കുറി എൽ.ഡി.എഫിൽ നിലവിലെ നഗരസഭ ചെയർ പേഴ്സണും , വൈസ് ചെയർമാനും ഉൾപ്പെടെ കരുത്തരായ സ്ഥാനാർത്ഥികളായാണ് മത്സരിക്കാൻ ഇറക്കിയിരിക്കുന്നത്ത് . യു,.ഡി.എഫ് പുതുമുഖങ്ങൾക്കും , ചെറുപ്പക്കാർക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത് . എൻ.ഡി.എ. നഗരസഭയിൽ തങ്ങളുടെ പ്രാധിനിത്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലുമാണ്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും , പിറവം നഗരസഭയുടെ വികസന മുരടിപ്പും, വിവിധ പദ്ധതികളിൽ നടപ്പിലാക്കിയ അഴിമതികളും ജനങ്ങളുടെ മുന്നിൽ നിരത്തുമ്പോൾ ഇത്തവണ യു.ഡി.എഫ് . 20 -ലധികം സീറ്റുകളിൽ വിജയിച്ചു ഭരണം തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം പറഞ്ഞു. എന്നാൽ തങ്ങൾ കഴിഞ്ഞ 5 വർഷക്കാലം പിറവം നഗരസഭയിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്നും , സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പെൻഷൻ പദ്ധതികൾ ഉൾപ്പെടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തവണയും ഭൂരിപക്ഷം സീറ്റുകളിൽ വിജയിച്ചു ഭരണം നിലനിർത്തുമെന്നും സി.പി.എം. ലോക്കൽ സെക്രട്ടറി വി.ആർ. സോമനും പറഞ്ഞു . എൻ.ഡി,എ. കുറഞ്ഞത് 3 -ലതികം സീറ്റുകളിൽ വിജയം ഉറപ്പിക്കുമെന്നു ബി.ജെ.പി. നേതാക്കളും അവകാശപ്പെട്ടു . ചില ഡിവിഷനുകളിൽ യു.ഡി.എഫിനും, എൽ.ഡി.എഫിനും വിമത ശല്യം ഉണ്ടെങ്കിലും ഇരു മുന്നണികളും തികഞ്ഞ ആത്മ വിശ്വാസത്തിലാണ് .

 

Prev Post

ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻഎൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം

Next Post

ആരക്കുന്നം ടോക് എച്ചിൽ ത്രിദിന ശില്പശാല നടത്തി

post-bars