പിറവം നഗരസഭ: യു ഡി എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു .
ചിറവം: നഗരസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫ് മത്സരിക്കുന്ന 28 ഡിവിഷനുകളിലും സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .അസിസ്റ്റൻഡ് റിട്ടേണിംഗ് ഓഫീസർ ജി .പി ശ്രീകുമാറിനു മുൻപാകെയാണ് സ്ഥാനാർഥിമാർ പത്രിക സമർപ്പിച്ചത് .പത്രികാ സമർപ്പണത്തിനു മുന്നോടിയായി കൈരളി ഓഡിറ്റോറിയത്തിൽ നിന്നാരംഭിച്ച സ്ഥാനാർഥിമാരുടെ നഗരം ചുറ്റിയുള്ള റോഡ് ഷോ ജില്ലാ കോൺഗ്രസ് നിർവ്വാഹക സമിതി അംഗം വിൽസൺ കെ ജോൺ ഉദ്ഘാടനം ചെയ്തു .യു.ഡി.എഫ് നേതാക്കളായ ഷാജു ഇലഞ്ഞിമറ്റം , തോമസ് മല്ലിപ്പുറം,രാജു പാണാലിക്കൽ ,തമ്പി ഇലവുംപറമ്പിൽ ,ജോർജ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം : പിറവം നഗരസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോ .
