ആരക്കുന്നം ടോക് എച്ചിൽ അടൽ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം
പിറവം : ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കൊച്ചിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗം ഡിസംബർ 8 മുതൽ 13 വരെ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എ.ഐ.സി.ടി.ഇ. അടൽ അക്കാദമിയുടെ സ്പോൺസർഷിപ്പിൽ “നെക്സ്റ്റ് ജൻ ഇന്റലിജൻസ് : എച്ച് പി സി, അപ്ലൈഡ് എ ഐ & ഡാറ്റ സയൻസ്” എന്ന വിഷയത്തിലാണ് ഈ അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നത്. നൂതന കമ്പ്യൂട്ടിങ് രംഗത്തെ അടിസ്ഥാന ആശയങ്ങളെയും പുതു പ്രവണതകളെയേയും അധ്യാപകരക്കും പ്രൊഫഷണലുകൾക്കും പരിചയപ്പെടുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ AICTE ATAL പോർട്ടലിൽ (https://atalacademy.aicte.gov.in/login) ഡിസംബർ മാസത്തിലെ പ്രോഗ്രാമുകളിൽ നിന്ന് അപേക്ഷ നമ്പർ 1748672505 തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 85472 35800, +91 94476 66356 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
