ഡോളോമൈറ്റ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു.
പിറവം : കൃഷി വകുപ്പ് നടപ്പിലാക്കുന്ന മണ്ണ് – വിള പരിപാലന പദ്ധതിയുടെ ഭാഗമായി മണ്ണിൻ്റെ പുളിപ്പ് നിയന്ത്രിക്കുന്നതിനാവശ്യമായ ഡോളോമൈറ്റ് 50% സബ്സിഡി നിരക്കിൽ വിതരണം ആരംഭിക്കുന്നു. കൃഷിഭവനിൽ നിന്ന് നൽകുന്ന അപേക്ഷയോടൊപ്പം 2025-26 കരം തീർത്ത രസീതിന്റെ പകർപ്പ് നൽകേണ്ടതാണ്. 10 കിലോ ഡോളോമൈറ്റ് സബ്സിഡി വിലയായ 70 രൂപക്ക് നൽകുന്നു.
