രാമമംഗലം ആറ്റുതീരം പാർക്ക് ഉദ്ഘാടനം ചെയ്‌തു
പിറവം : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കിഴുമുറിയിൽ പൂർത്തിയാക്കിയ പാർക്ക് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. കിഴുമുറി പാലത്തിനു സമീപം പുഴയോരം കെട്ടി സംരക്ഷിച്ചാണു പാർക്ക് പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്റ് പി.വി.സ്റ്റീഫൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ഡോജിൻ ജോൺ, പി.എസ്.വിജയകുമാരി, അംഗങ്ങളായ ജിൻസൻ വി. പോൾ, ലളിത വിജയൻ, സി.ടി.ശ ശി, കുഞ്ഞുമോൾ യേശുദാസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജിജോ ഏലിയാസ്, എം.യു.സജീവ്, സണ്ണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ കിഴുമുറിയിൽ പൂർത്തിയാക്കിയ പാർക്ക് പ്രസിഡൻ്റ് സ്‌മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു
.
