പിറവത്ത് വികസന മുന്നേറ്റ ജാഥ സമാപിച്ചു
പിറവം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ദിവസങ്ങളായി നടക്കുന്ന പിറവം നഗരസഭ എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചു. നാലാം ദിനം ജാഥ പാഴൂർ മാമ്മലക്കവലയിൽ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. പിറവം ടൗണിൽ എത്തിചേർന്ന ജാഥ സമാപന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.സിപിഐ(എം)ഏരിയ കമ്മിറ്റി അംഗം സി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു. എൽ.ഡി. എഫ് നേതാക്കളായ കെ. പി സലിം,അഡ്വ. ജൂലി സാബു,അഡ്വ. ബിമൽ ചന്ദ്രൻ, സോമൻ വല്ലയിൽ, കെ. സി തങ്കച്ചൻ, സാജു ചേന്നാട്ട്,സിഎൻ സദാമണി,ഏലിയാമ്മ ഫിലിപ്പ്,സോജൻ ജോർജ്, സുരേഷ് ചന്ദേലിൽ,ഡോ. അജേഷ് മനോഹർ, ഡോജിൻ ജോൺ എന്നിവർ പങ്കെടുത്തു. നാല് ദിവസമായി പിറവം നഗരസഭയിലെ എല്ലാ വാർഡുകളിലൂടെയും സഞ്ചരിച്ച വികസന മുന്നേറ്റ ജാഥയിൽ സിപിഎം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ ക്യാപ്റ്റനും, സിപിഐ ലോക്കൽ സെക്രട്ടറി കെ. സി തങ്കച്ചൻ വൈസ് ക്യാപ്റ്റനും, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട് മാനേജരും ആയിരുന്നു
ചിത്രം : വികസനമുന്നേറ്റ ജാഥ സമാപന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്യുന്നു.
