മലയാളി എഞ്ചിനീയർ മസ്‌കറ്റിൽ കുഴഞ്ഞു വീണ് മരിച്ചു
പിറവം : മലയാളി യുവ എഞ്ചിനീയർ മസ്‌കറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു. രാമമംഗലം കുന്നത്ത് കൃഷ്‌ണ കെ. നായർ (44) ആണ് മരിച്ചത്. മസ്ക്റ്റിൽ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി എഞ്ചിനീയറാണ്. വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്തിനടുത്ത് കടലിൽ കുളിക്കുന്നതിനിടയിൽ കുഴഞ്ഞു
വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാമമംഗലം ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാ സമിതിയിൽ ദീർഘ കാലം സെക്രട്ടറയായിരുന്ന രാമമംഗലം കുന്നത്ത് പരേതനായ പി.എൻ.കരുണാകരൻ നായരുടെ (റിട്ട അസി എഞ്ചിനീയർ കെഎസ്‌ഇബി ബ്രഹ്മപുരം) യും സതിയു ടെയും മകനാണ്. ഭാര്യ സ്വപ്ന മോഹൻ കൊമ്മലയിൽ കടയിരുപ്പ് (സീനിയർ ക്ലർക്ക്, താലൂക്ക് ഓഫീസ് മുവാറ്റുപുഴ).മക്കൾ രഘുറാം കൃഷ്‌ണ,
പൂർണിമ കൃഷ്‌ണ (ഇരുവരും കടയിരുപ്പ് സെയ്ൻ്റ പീറ്റേഴസ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ) സഹോദരങ്ങൾ : സിനി ഗോപിനാഥ് (കാനഡ), സിജി വിനോദ്കുമാർ (കെ.എൻഎം എംഇഎസ് യൂ.പി സ്‌കൂൾ എടത്തല) മൃതദേഹം ശനിയാഴ്‌ച രാവിലെ നാട്ടിലെത്തിക്കും. സംസ്ക്‌കാരം ഞായറാഴ്ച 2.30 ന് വീട്ടു വളപ്പിൽ.
ചിത്രം : കൃഷ്ണ കെ. നാ
യർ
