നിരത്തിന് നിറച്ചാർത്തായി പിറവത്ത് അത്തം സാംസ്കാരിക ഘോഷയാത്ര
പിറവം: പിറവം നഗരസഭ സംഘടിപ്പിക്കുന്ന ഓണോത്സവം – 2025 അത്തം സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് പിറവം സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനിയിൽ നടന്ന ഓണോത്സവ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിം
അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.ജെ
ജേക്കബ് അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ അഡ്വ.ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ.അജേഷ് മനോഹർ,
പി.ഗിരീഷ്കുമാർ,
പ്രീമ സന്തോഷ്, ഷെബി ബിജു, ബാബു പാറയിൽ, മോളി വലിയകട്ടയിൽ,
ഡോ.സജിനി പ്രതീഷ്, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ.പ്രകാശ്,
സി.പി.ഐ.എം ഏരിയ സെക്രട്ടറി പി.ബി രതീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ മാമ്മലശ്ശേരി, സോജൻ ജോർജ്, കെ.സി തങ്കച്ചൻ, സാജു ചേന്നാട്ട്, പി.കെ. പ്രസാദ്, സി.കെ. സോമൻ,
മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡൻറ് ബാബു പാണക്കാട്ട്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ടി.കെ ഷാജി, നഗരസഭാ സെക്രട്ടറി പ്രകാശ് കുമാർ വി എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ അത്തച്ചമയം കഴിഞ്ഞാൽ സമീപ പ്രദേശത്തെ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നതാണ് പിറവത്തെ സായാഹ്ന അത്തച്ചമയം.
അത്തച്ചമയം കാണാൻ ആയിരക്കണക്കിന് ആളുകളാണ് റോഡിനിരുവശങ്ങളിലുമായി നിന്നിരുന്നത്.
മഹാബലി, എൻ.സി.സി യൂണിറ്റുകൾ,
ഇരുപത്തേഴ് ഡിവിഷനിലെയും കുടുംബശ്രീ സിഡിഎസ്, ആശാ പ്രവർത്തകരും ഹരിതകർമ്മസേന,
നഗരസഭ ജീവനക്കാർ, പിറവം ഗവ: ആയൂർവ്വേദ ആശുപത്രിയിലെ യോഗ,
നാട്യകലാക്ഷേത്രയുടെ ഡാൻസ്, എന്നിവ
അണിനിരന്ന ഘോഷയാത്രയ്ക്ക് വിവിധ നാടൻ കലാരൂപങ്ങളായ നന്ദികേശൻ, മയിൽനൃത്തം, അരയന്നം, ഡോൾഫിൻ, വിവിധ തെയ്യങ്ങൾ, കരകാട്ടം, ചെണ്ടമേളം, പമ്പമേളം, പാണ്ടിമേളം, കാളിനൃത്തം, തമ്പോല, കൊട്ടക്കാവടി, അർജ്ജുനഡാൻസ്, ഓണപൊട്ടൻ, ദേവനൃത്തം, തിറകളി, ഹനുമാൻ, നരസിംഹം, പുലികളി, ആട്ടക്കാവടി, പടയണി, ഓച്ചിറക്കാള, പഞ്ചവാദ്യം, ശിങ്കാരിമേളം, വിവിധ നിശ്ചലദൃശ്യങ്ങൾ നിശ്ചലദൃശ്യങ്ങളും മാറ്റുകൂട്ടി.
സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ ഫുഡ് ഫെസ്റ്റ് നടക്കും. പോസ്റ്റോഫീസ് കവല മുതൽ ത്രീറോഡ് കവല വരെയുള്ള ബസ് ബേയിലാണ് ഫെസ്റ്റ്. സെപ്റ്റംബർ ഒന്നിന് വൈകീട്ട് 5-ന് തിരുവാതിരകളി, കൈകൊട്ടിക്കളി, കളമ്പൂർ നാട്ടുകൂട്ടം ബാൻഡിൻ്റെ നാടൻപാട്ടുകൾ, സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3-ന് വടംവലി മത്സരം, 5-ന് തീറ്റമത്സരം, തുടർന്ന് പിറവത്തെ കലാകാരൻമാരുടെ മ്യൂസിക്ക് ഫ്യൂഷൻ പരിപാടി എന്നിവയുമുണ്ട്. രണ്ടുദിവസവും ടൗണിൽ രാത്രി 10 വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
ചിത്രം.1 – പിറവത്തുനടന്ന സായാഹ്ന അത്തച്ചമയ ഘോഷയാത്ര സാംസ്കാരിക സമ്മേളനം
പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.
ചിത്രം. 2 – പിറവത്തുനടന്ന സായാഹ്ന അത്തച്ചമയ ഘോഷയാത്രയിലെ ദൃശ്യം
