പിറവം അത്തച്ചമയ ഘോഷയാത്ര ഉദ്‌ഘാടനം രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. ബഹിഷ്‌കരിച്ചു
പിറവം : പിറവത്ത് സായാഹ്ന അത്തച്ഛമായ ഘോഷയാത്രയുടെ ഉദ്ഘാടന പരിപാടികൾ രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചും , സ്ഥലം എംഎൽഎ കൂടിയായ അഡ്വ. അനൂപ് ജേക്കബിനെ അവഗണിച്ചതിലും പ്രസ്‌തിഷേതിച്ചും യു.ഡി.എഫ്. പരിപാടി ബഹിഷ്‌കരിച്ചു . മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രോട്ടോകോൾ അനുസരിച്ച് അധ്യക്ഷത വഹിക്കേണ്ടത് സ്ഥലം എം.എൽ.എയാണ്. പക്ഷേ നഗരസഭ ഭരണസമിതി അദ്ദേഹത്തെ ബോധപൂർവ്വം മാറ്റിനിർത്തുകയാണണ്ടായത്. നഗരസഭതല ആഘോഷ പരിപാടികളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട മണ്ഡലം പ്രസിഡന്റിനെ ഒഴിവാക്കി കൊണ്ട്,മറ്റൊരു നേതാവിനെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ പേര് വയ്ക്കുകയും ചെയ്തത് ബോധപൂർവ്വം ആണെന്ന് യു.ഡി.എഫ്ഇ. ആരോപിച്ചു.
പിറവത്ത് അത്തച്ഛമായ ആഘോഷ പരിപാടികളിൽ പങ്കെടുക്കണമെന്ന് യുഡിഎഫിന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ നിരന്തരം ബോധപൂർവ്വം എംഎൽഎയും, യുഡിഎഫിനെയും അവഗണിക്കുമ്പോൾ,ജനങ്ങളെ ഈ പ്രതിഷേധം അറിയിക്കുവാൻ ഇതല്ലാതെ മറ്റു മാർഗ്ഗമില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അത്തച്ചമയ ഘോഷയാത്ര പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ യുഡിഎഫ് തീരുമാനിച്ചതെന്ന് ഡി.സി.സി. സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ,തോമസ് മല്ലിപ്പുറം,രാജു പാണാലിക്കൽ, ഷാജു ഇലഞ്ഞിമറ്റം,അരുൺ കല്ലറയ്ക്കൽ, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്,ഡോമി ചിറപ്പുറം,യു. ഡി. എഫ് കൗൺസിലർമാർ അറിയിച്ചു.
