യു.ഡി.എഫ് . ജനപ്രതിനിധികളുടെ സംഗമം നാളെ പിറവത്ത്
പിറവം : 1995 മുതൽ യു.ഡി.എഫ്. സ്ഥാനാർഥികളായി മത്സരിച്ചവരെയും , വിജയികളായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെയും ഒന്നിച്ചണിനിരത്തി യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പിറവം കൊച്ചുപള്ളി പാരീഷ് ഹാളിൽ മിഷൻ 2025 ജനപ്രതിനിധികളുടെ സംഗമം നടക്കും. സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷത വഹിക്കും .യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി., അനൂപ് ജേക്കബ് എം.എൽ.എ. ,ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ഷിയാസ് ,മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ , കെ.പി.സി.സി. ഭാരവാഹികൾ , ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പ്രസംഗിക്കും. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നും, 2 മുനിസിപ്പാലിറ്റികളിൽ നിന്നുമായി 300 അംഗങ്ങളെ ആദരിക്കുമെന്ന് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ, രാജു പാണലിക്കൽ, ആർ.ഹരി, സുനിൽ എടപ്പലക്കാട്ടു, കെ.ആർ.പ്രദീപ് കുമാർ, വിൽസൺ കെ. ജോൺ, അരുൺ കല്ലറക്കൽ എന്നിവർ അറിയിച്ചു.
