ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കൺവെൻഷൻ
പിറവം : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പിറവം നിയോജകമണ്ഡലം കൺവെൻഷൻ 2025 ആഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 3.30ന് മുളന്തുരുത്തി ടി എം ജേക്കബ് മെമ്മോറിയൽ ഹാളിൽ വച്ച് നടക്കും . നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദിന്റെ അധ്യക്ഷതയിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയും ആയ വി ജെ പൗലോസിന് മഹാത്മാഗാന്ധി ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. എം പി ബെന്നി ബഹനാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് പുരസ്കാരം സമർപ്പിക്കും. അഡ്വ. അനുപ് ജേക്കബ് എം.എൽ.എ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് , ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ എം എം ഷാജഹാൻ , അഡ്വ. ജയ്സൺ ജോസഫ് കെപിസിസി ഭാരവാഹികൾ ഡിസിസി ഭാരവാഹികൾ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സംബന്ധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ്, ജയിംസ് കുറ്റിക്കോട്ടയിൽ, റെജി വിരമന, ഷാജു ഇലഞ്ഞിമറ്റം, പുഷ്കല ഷണ്മുഖൻ, സണ്ണി കണ്ണമാലിൽ, ബിജു ജോസഫ്, നിജി ബിജു എന്നിവർ അറിയിച്ചു
.
