ലോക ജനസംഖ്യാദിനം- സെമിനാർ സംഘടിപ്പിച്ചു.
മുളന്തുരുത്തി: ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലോകജനസംഖ്യാദിനം ആചരിച്ചു. ‘ജനവർദ്ധനവും നമ്മുടെ പരിസ്ഥിതിയും ” എന്ന വിഷയത്തെ കുറിച്ച് സെമിനാറും സംഘടിപ്പിച്ചു. തുരുത്തിക്കര അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ്
അദ്ധ്യക്ഷത വഹിച്ചു. ജിനു ജോർജ് , മഞ്ജു കെ. ചെറിയാൻ, ജാസ്മിൻ വി. ജോർജ്, ദീപ. എസ്, ഐറിൻ ബിജു ,വേദ ആർ കൃഷ്ണ, ദിൽജിത്ത് റ്റി .എസ് . ആവണി വിനീത് സംസാരിച്ചു.
