Back To Top

July 13, 2025

എടയ്ക്കാട്ടുവയൽ യു പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി 

പിറവം :  ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി എടക്കാട്ടു വയൽ യുപി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങൾ ആയിട്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. ബഷീറും പാത്തുമ്മയും ഒറ്റക്കണ്ണൻ പോക്കറും, ആനവാരി രാമൻ നായറും, മജീദും, സാറാമ്മയും, എട്ടുകാലി മമ്മൂഞ്ഞും എല്ലാം അണിനിരന്നു സ്കൂളിൽ. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബഷീർ കൃതികളുടെ പുസ്തക പരിചയം കുട്ടികൾ നടത്തി. ബഷീർ ക്വിസ് വിജയികളായ നീതു രതീഷ്, അനാമിക ഒ എ, റിവിൻ നെബു,യാമി സുഭാഷ് എന്നിവരെ അനുമോദിച്ചു. വെള്ളിയനാട് വായനശാല പ്രതിനിധി ശശിധരൻ കെ കെ, എം കെ കൃഷ്ണൻകുട്ടി സതീശൻ ഒ എ, സ്കൂൾ ഹെഡ്മിസ്ട്രസ് സബിത മാത്യു, അധ്യാപകരായ സൂസൻ വർഗീസ്, മീനു സുരേന്ദ്രൻ, അമ്പിളി പുരുഷൻ എന്നിവർ സംസാരിച്ചു.

Prev Post

ലോക ജനസംഖ്യാദിനം- സെമിനാർ സംഘടിപ്പിച്ചു.

Next Post

ഓണക്കൂർ മണ്ണാത്തിക്കുളത്തിൽ പരേതനായ മോഹൻ്റെ (യാക്കോബ്) മകൻ ജീവിൻ മോഹൻ (35) (കണ്ണു)…

post-bars