Back To Top

July 13, 2025

എസ്. രമേശൻ സ്മാരക പുരസ്കാരം;  ഡി.ആർ. രാജേഷ് അർഹനായി.

 

 

മുളന്തുരുത്തി:മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് മുളന്തുരുത്തി പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ എസ്. രമേശൻ സ്മാരക പുരസ്കാരത്തിന് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് അർഹനായി. പ്രശസ്തിപത്രവും ഫലകവും 5001 രൂപയുടെ പുസ്തകങ്ങളും അടങ്ങിയതാണ് പുരസ്കാരം . ഈ മാസം 12 ന് രാവിലെ 11 ന് മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എസ്. രമേശൻ സ്മൃതി സമ്മേളനത്തിൽ എഴുത്തുകാരനും സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. അജയ് എസ്. ശേഖർ പുരസ്കാരം സമ്മാനിക്കുമെന്ന് പബ്ലിക് ലൈബ്രറി

പ്രസിഡൻ്റ് സജി മുളന്തുരുത്തി, സെക്രട്ടറി

കെ.കെ. സണ്ണി എന്നിവർ അറിയിച്ചു.

Prev Post

പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു          …

Next Post

ലോക ജനസംഖ്യാദിനം- സെമിനാർ സംഘടിപ്പിച്ചു.

post-bars