കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിലെ വെള്ളകെട്ട് പരിഹരിക്കണം
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കാരിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിലെ വെള്ളകെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ധർണ്ണ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജെറിൻ ടി ഏലിയാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണ സമരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, ഗ്രാമപഞ്ചായത്തംഗം മധുസുധനൻ കെ.പി. , മഞ്ചു കൃഷ്ണൻ കുട്ടി, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജെയിംസ് താഴൂരത്ത് , മേരി സ്ലീബ, ആശവർക്കർ സൂസി ബെന്നി, സി.ഡി.എസ് അംഗം ജഗദാ പ്രസാദ്,. കുടുംബശ്രീ അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ,നാട്ടുകാർ എന്നിവരും സമരത്തിൽ പങ്കെടുത്തു.
പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കുത്തിയിരിപ്പ് സമരവുമായി മുന്നോട്ട് പോകുവാനും യോഗം തീരുമാനിച്ചു.
ചിത്രം : കാരിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിലെ വെള്ളകെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ധർണ്ണ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.
