Back To Top

July 8, 2025

വായന സംഗമത്തിൽ വനിതകൾക്ക് ആദരം

 

 

പിറവം : മുളന്തുരുത്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വനിതാ വായന സംഗമം താലൂക്ക് വൈസ് പ്രസിഡൻ്റ് ഡോ. സി.കെ. സിജി ഉദ്ഘാടനം ചെയ്തു. ബെന്യാമിൻ്റെ ‘ആടുജീവിതം’ മുതൽ ബഷീറിൻ്റെ ‘ബാല്യകാലസഖി’ വരെ വ്യത്യസ്തങ്ങളായ 10 പുസ്തകങ്ങൾ അവതരിപ്പിച്ച ലൈബ്രറി അംഗങ്ങളായ വനിതകളെ സംഗമത്തിൽ ആദരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ് എ.കെ. ദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനി ഷാജി , പഞ്ചായത്തംഗം കെ. പി. മധുസൂദൻ, ഫാ. ഡാർലി ഇടപ്പങ്ങാട്ടിൽ, ലെെബ്രറി പ്രസിഡൻ്റ സജി മുളന്തുരുത്തി, സെക്രട്ടറി കെ.കെ. സണ്ണി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി. ഉല്ലാസ് , കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ഇന്ദിരാ സോമൻ, പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ, എം.ആർ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു,

കുട്ടികൾക്കായി വേനലവധിക്കാലത്ത് ലൈബ്രറി ബാലവേദി നടത്തിയ പുസ്തകക്കുറിപ്പ് മത്സരത്തിലെ വിജയികൾക്കും ലഹരിവിരുദ്ധ ചിത്രരചനാ മത്സര വിജയികൾക്കും സമ്മാനങ്ങൾ കെെമാറി.

 

ചിത്രം : മുളന്തുരുത്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വനിതാ വായന സംഗമം താലൂക്ക് വൈസ് പ്രസിഡൻ്റ് ഡോ. സി.കെ. സിജി ഉദ്ഘാടനം ചെയ്യുന്നു .

 

Prev Post

ഓട്ടോറിക്ഷ ഇടിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

Next Post

കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുന്നിലെ വെള്ളകെട്ട് പരിഹരിക്കണം  

post-bars