പെരുന്നാളിന് ഒരുങ്ങി പിറവം : ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ഇന്നും, നാളെയും പെരുന്നാൾ .
പിറവം: ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലും , ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ പള്ളിയിലും, യാക്കോബായ പള്ളിയിലും ഇന്നും നാളെയുമായി പ്രധാന പെരുന്നാളുകൾ നടക്കും. മൂന്ന് ദേവാലയങ്ങളിലും പെരുന്നാളിന് ഒരുങ്ങിയ പിറവം ദീപാലങ്കാരങ്ങൾ കൊണ്ട് പ്രകാശപൂരിതമായി.
സെന്റെ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലില്‍ ജനുവരി 5 ന് രാവിലെ 6.45 ന് വി .കുർബാന 7.15 ന് പ്രഭാത പ്രാർത്ഥന, 8.30 ന് വി.കുർബാന ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ. വൈകിട്ട് 4 ന് പേപ്പതി ചാപ്പലിൽ നിന്നാരംഭിക്കുന്ന ആഘോഷമായ പ്രദക്ഷിണം പിറവം പട്ടണം ചുറ്റി രാത്രി 8.30 ന് ദേവാലയത്തിൽ എത്തി ആശീർവാദം നേർച്ചസദ്യ എന്നിവയോടെ സമാപിക്കും. ജനുവരി 6 ന് രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി.ദനഹാ ശ്രുശ്രുഷ, 9 ന് വി. കുർബാനയ്ക്ക് പരി.മോറാൻ മോർ ബസ്സോലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാബാ, കുന്ദംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വ൦ വഹിക്കും.11.30 മണിക്ക് കരവട്ടെ കുരിശിലേക്ക് പ്രദക്ഷിണം, 12 ന് ധൂപപ്രാർത്ഥന,12.30 ന് ലുത്തിനിയ, ആശിർവാദം, നേർച്ചസദ്യ,1 മണിക്ക് സ്ലീബാ ഏഴുന്നള്ളിപ്പ് 2 ന് കൊടിയിറക്കൽ.
ചിത്രം : പെരുന്നാൾ പ്രഭയിൽ പിറവം വലിയ പള്ളി .
