Back To Top

January 5, 2025

പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു

By

തിരുമാറാടി : പഞ്ചായത്ത് എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനോപകരണം വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, രമാ മുരളീധര കൈമൾ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രാജ്കുമാർ, സി.വി.ജോയ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു. 130000 രൂപ വകയിരുത്തിയാണ് പ്രൊജക്റ്റ് നടപ്പിലാക്കിയത്.

Prev Post

പെരുന്നാളിന് ഒരുങ്ങി പിറവം : ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ്…

Next Post

നല്ല അയൽവാസി കൂട്ടായ്മ്മ പുതുവർഷ സംഗമം നടത്തി.         …

post-bars