Back To Top

January 4, 2025

പിറവത്ത്‌ പള്ളി പെരുന്നാളുകൾ – രണ്ട് ദിവസം ഗതാഗത നിയന്ത്രണം .    

By

 

പിറവം : പിറവം പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് 2025 ജനുവരി 05-ാം തീയ്യതി വൈകുന്നേരം നാലുമണി മുതൽ രാത്രി 10 മണി വരെയും , 06-ാം തീയതി രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും പിറവം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പിറവം പോലീസ് അറിയിച്ചു .

2025 ജനുവരി 05-ാം തീയ്യതി വൈകുന്നേരം നാലുമണി മുതൽ രാത്രി 10 മണി വരെ ഓണക്കൂർ പള്ളിപ്പടി ഭാഗത്ത് നിന്നു. പേപ്പതി കാരൂർക്കാവ്, മണിട് ജംഗ്ഷൻ ഭാഗങ്ങളിലേക്ക് ഉള്ള വാഹനങ്ങൾ പിറവം ടൗണിൽ പ്രവേശിക്കാതെ ഓണക്കൂർ പള്ളിപ്പടി – കക്കാട് നെച്ചൂർ – മണിട് – കാരൂർ കാവ്, പേപ്പതി ദിശയിൽ കൂടി സഞ്ചരിക്കേണ്ടതാണ്

പേപ്പതി, കരൂർക്കാവ്, മണീട് ഭാഗങ്ങളിൽ നിന്നും ഓണക്കൂർ പള്ളിപ്പടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പിറവം ടൗണിൽ പ്രവേശിക്കാതെ കാരൂർക്കാവ് – മണിട് നെച്ചൂർ – കക്കാട് – ഓണക്കൂർ പള്ളിപ്പടി ദിശയിൽ കൂടി സഞ്ചരിക്കേണ്ടതാണ്.

ഓണക്കൂർ പള്ളിപ്പടി ഭാഗത്ത് നിന്നു പെരുവ, കളമ്പൂർ, കോട്ടപ്പുറം, ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ പിറവം ടൗണിൽ പ്രവേശിക്കാതെ ഓണക്കൂർ പള്ളിപ്പടി – പിറവം ഗവൺമെൻറ് ആശുപത്രി ജംഗ് ഷൻ പാലച്ചുവട് സഞ്ചരിക്കേണ്ടതാണ്. മുളക്കുളം പള്ളിപ്പടി ദിശയിൽ കൂടി

കളമ്പൂർ, കോട്ടപ്പുറം, പെരുവ ഭാഗങ്ങളിൽ നിന്നും ഓണക്കൂർ പള്ളിപ്പടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പിറവം ടൗണിൽ പ്രവേശിക്കാതെ മുളക്കുളം പള്ളിപ്പടി – പാലച്ചുവട് -പിറവം ഗവൺമെൻറ് ആശുപത്രി ജംഗ്ഷൻ സഞ്ചരിക്കേണ്ടതാണ്. ഓണക്കൂർ പള്ളിപ്പടി ദിശയിൽ കൂടി

പിറവം നഗരത്തിൽ തിരക്കുള്ള ഈ സമയത്ത് മാമല കവല, കക്കാട്, ആശുപത്രി ജംഗ്ഷൻ, ഓണക്കർ പള്ളിപ്പടി ഭാഗങ്ങളിൽ നിന്നും പിറവം ഭാഗത്തേക്ക് വരുന്ന അവശ്യ സർവീസ് വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളെ നഗരത്തിലേക്ക് കടത്തിവിടുന്നയല്ല

 

2025 ജനുവരി 06-ാം തീയതി രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ പിറവം പോസ്റ്റ് ഓഫീസിൽ ജംഗ്ഷൻ, പള്ളിക്കവല, ത്രീ റോഡ്‌ കവല ,മാർക്കറ്റ് റോഡ്, കരവട്ടെക്കുരിശ്, ബസ് സ്റ്റാൻഡ് റൂട്ടിൽ വാഹന ഗതാഗത അനുവദിക്കുന്നതല്ല. കൂടാതെ കക്കാട് ഭാഗത്ത് നിന്നും പള്ളക്കവല ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല

Prev Post

ഇന്റർ സ്കൂൾ ഫിലോമിനിയൻ ട്രോഫി മത്സരം ആരംഭിച്ചു .  

Next Post

പെരുന്നാളിന് ഒരുങ്ങി പിറവം : ചരിത്ര പ്രസിദ്ധമായ പിറവം സെന്റെ മേരീസ് ഓർത്തഡോക്സ്…

post-bars