ചെങ്ങോലപ്പാടം റെയിൽവേ അപ്രോച്ച് റോഡിന്റെ മുൻവശത്തുള്ള അശാസ്ത്രീയമായ മീഡിയൻ പൊളിച്ചു മാറ്റുക :മണ്ഡലം കോൺഗ്രസ് കമ്മിറ്റി .
പിറവം : മുളന്തുരുത്തി ചെങ്ങലപ്പാടം റെയിൽവേ അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തോട് അനുബന്ധിച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന തെക്കുവശത്ത് അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മീഡിയന്റെ നിർമ്മാണ പ്രവർത്തികൾ നിർത്തി ശാസ്ത്രീയമായ രീതിയിൽ നടത്തണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. പാലം തുറന്ന് യാത്രക്കാർക്ക് സഞ്ചരിക്കുന്ന സമയത്ത് മുളന്തുരുത്തി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അശാസ്ത്രീയമായ നിർമ്മിച്ചിരിക്കുന്ന മീഡിയനിൽ ഇടിച്ച് അപകടം ഉണ്ടാകുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത് .കൂടാതെ നെൽസൺ മണ്ടേല റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ചോറ്റാനിക്കര ഭാഗത്തുനിന്ന് പാലം കയറി ഇറങ്ങുന്ന വാഹനങ്ങൾ തമ്മിൽ കാണാത്തവണ്ണം പാലത്തിൻറെ പടിഞ്ഞാറ് ഭാഗത്തുള്ള കൈവരി കോൺക്രീറ്റ് മതിൽ പോലെയാണ് നിർമ്മിച്ചിരിക്കുന്നത് ഇത് അപകടം ക്ഷണിച്ചു വരുത്തും. കിഴക്കുഭാഗത്ത് നിർമ്മിച്ചിരിക്കുന്നത് പോലെ ഇരു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കാണുന്ന രീതിയിൽ നിർമ്മാണപ്രവർത്തികൾ നടത്തിയില്ല എങ്കിൽ ഇവിടെ എന്നും അപകടം നടക്കുന്ന ഒരു മേഖലയായി മാറാൻസാധ്യതയുണ്ട്.ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് മണ്ഡലം പ്രസിഡണ്ട് പോൾ ചാമക്കാല അറിയിച്ചു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രം : മുളന്തുരുത്തി ചെങ്ങലപ്പാടം റെയിൽവേ അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തോട് അനുബന്ധിച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന തെക്കുവശത്ത് അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മീഡിയന്റെ നിർമ്മാണം.
