കെ എസ് ടി എ ജില്ലാ സമ്മേളനം :സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
പിറവം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക ഓഫീസ് മുൻ എം എൽ എ എം ജെ ജേക്കബ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. . സ്വാഗത സംഘം ചെയർമാൻ പി ബി രതീഷ് അദ്ധ്യക്ഷത വഹിക്കും. പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് ഓഫീസ് ക്രമീകരിക്കുന്നത്.
ജനുവരി 18, 19 തീയതികളിൽ പിറവം എം കെ എം ഹയർ സെക്കണ്ടറി സ്കൂളിലാണ് സമ്മേളനം നടക്കുന്നത്.
