കെ.എസ്.ടി.എ. ജില്ലാ സമ്മേളനം പിറവത്ത് വനിത സെമിനാർ സംഘടിപ്പിച്ചു.
പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിറവത്ത് വനിത സെമിനാർ നടന്നു.
സ്ത്രീകളും തൊഴിലിടങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ. ജി ഒലീന ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡൻ്റ്കെ കെ ശാന്തമ്മ അധ്യക്ഷയായി.
സംസ്ഥാന സെക്രട്ടറി എൽ മാഗി ,സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി ബെന്നി, ജില്ല സെക്രട്ടറി ഏലിയാസ് മാത്യു, മഹിള അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് ബീന ബാബുരാജ്, സംഘാടക സമിതി വൈസ് ചെയർമാൻ സോമൻ വല്ലയിൽ, വിജയ ശിവൻ, സന്ധ്യ മോൾ പ്രകാശ്, ഡാൽമിയ തങ്കപ്പൻ, എം എ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ജനുവരി 18, 19 തീയതികളിൽ പിറവം എംകെഎം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സമ്മേളനം നടക്കുക.സമ്മേളനത്തിനു മുന്നോടിയായി വരും ദിവസങ്ങളിൽ സെമിനാറുകൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കലാ സാഹിത്യ മത്സരങ്ങൾ , മുൻകാല നേതാക്കളുടെ സംഗമം തുടങ്ങി അനുബന്ധ പരിപാടികളുണ്ടാകും.
