പൂതൃക്കയിൽ കുന്നുകളും മലകളും മാഫിയകളിൽ നിന്ന് സംരക്ഷിക്കപ്പെടണം.” “പഞ്ചായത്ത് കമ്മിറി റിസ്സുലൂഷൻ പാസ്സാക്കാനായി സർവ്വകക്ഷി കൂട്ടായ്മ. “
കോലഞ്ചേരി:പൂതൃക്ക പഞ്ചായത്തിലെ
കുന്നുകളും മലകളും തകർത്തു വ്യാപകമായി
മണ്ണ് ഖനനം ചെയ്തു കൊണ്ടുപോകുന്ന
മണ്ണുമാഫിയ ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച പഞ്ചായത്ത് കമ്മിറ്റി ഒരു റിസ്സുല്യൂഷൻ പാസാക്കുന്നതിന് ആവശ്യപ്പെട്ട്
“പൂതൃക്ക പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ” നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന്
നിവേദനം സമർപ്പിച്ചു.
ഇന്നലെ പതിനൊന്നരയോടെ
പൂതൃക്ക പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് വിവിധ രാഷ്ട്രീയ പാർട്ടിയുടെ
ഭാരവാഹികളുംനാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന സംഘം പ്രസിഡണ്ട് മുമ്പിൽ
നിവേദനം സമർപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മണ്ണ് മാഫിയ വിളയാട്ടം നടത്തുകയാണ്. നാട്ടുകാരായ ആളുകളെ ഭീഷണിപ്പെടുത്തിയും, കേസ്സിൽ കുടുക്കിയും മാഫിയ നടത്തുന്ന ഈ കവർച്ചക്ക് അറുതി വരുത്തണമെന്നും ഇതിനായി പഞ്ചായത്ത് ഒറ്റക്കെട്ടായി ഒരു റിസ്സുലൂഷൻ പാസ്സാക്കണമെന്നും പരാതിക്കാൻ പരാതിയിൽ പറയുന്നുണ്ട്. പഞ്ചായത്ത് പ്രദേശത്ത് വീട് പണിയുന്നതിനിടയിൽ മാറ്റേണ്ട മണ്ണ് പഞ്ചായത്ത് പ്രദേശത്ത് തന്നെ നിക്ഷേപിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ഇനി ഒരു കുന്നും മലയും വയലും കുളവും മാഫിയ ലക്ഷ്യമിട്ട് നശിപ്പിക്കാൻ ഇടവരരുത്. സമീപ പഞ്ചായത്തായ മണീടിൽ ഇത് പ്രാവർത്തികമാക്കി വരുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പൂതൃക്ക പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഇ.എൻ. രാജൻ, കൺവീനർ പി.എം.അശോക് കുമാർ എന്നിവരെ കൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂതൃക്ക മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാ ശേരി, സി.പി.എം പൂതൃക്ക ലോക്കൽ കമ്മിറ്റിയംഗം കെ.ബി. രവി ,ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗം ശ്രീകാന്ത് എസ്. കൃഷ്ണൻ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ജോളി .കെ. പോൾ, വാർഡ് മെമ്പർമാരായ ടി.വി. രാജൻ, മാത്യൂസ് കുമ്മണ്ണൂർ, എം. വി ജോണി, സജോ സക്കറിയ ആൻഡ്രൂസ് തുടങ്ങിയവരും നാട്ടുകാരും ഒന്നിച്ചാണ് നിവേദനം നല്കിയത്.
വിഷയത്തിൽ നാടിൻ്റെ നന്മക്കൊപ്പം നില്ക്കുമെന്നും മണ്ണ് മാഫിയയുടെ പ്രവർത്തനത്തിന് തടയിടാൻ ജനങ്ങളോടൊപ്പം നിൽക്കുമെന്നും തൊട്ടടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ച് വേണ്ട നടപടികൾ കൈകൊള്ളാൻ നേതൃത്വം നല്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നാം തീയതി ഇതുമായി ബന്ധപ്പെട്ട് വിപുലമായ യോഗം പൂതൃക്ക പബ്ലിക്ക് ലൈബ്രറിയിൽ കൂടിയിരുന്നു. സർവ്വകക്ഷി യോഗമായി കൂടിയ യോഗത്തിൽ ഭരണ പ്രതിപക്ഷമെമ്പർമാർ ഉൾപ്പെടെ ഒറ്റക്കെട്ടായി വിഷയത്തെ നോക്കി കാണുമെന്നും നാട്ടുകാർക്ക് ഉറപ്പും നല്കിയിരുന്നു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. അജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു.കെ. ജോർജ്, പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് എൻ.വി കൃഷ്ണൻകുട്ടി, നിരവധി വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അന്ന് യോഗം കൂടിയതും വിപുലമായ കമ്മിറ്റിയെ തിരഞ്ഞെടുത്തതും.
(ഫോട്ടോ:പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ ഇ.എൻ. രാജൻ, കൺവീനർ പി.എം.അശോക് കുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂതൃക്ക മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാ ശേരി, സി.പി.എം പൂതൃക്ക ലോക്കൽ കമ്മിറ്റിയംഗം കെ.ബി. രവി ,ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം ശ്രീകാന്ത് എസ്. കൃഷ്ണൻ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ജോളി .കെ. പോൾ, വാർഡ് മെമ്പർമാരായ ടി.വി. രാജൻ, മാത്യൂസ് കുമ്മണ്ണൂർ, എം. വി ജോണി, സജോ സക്കറിയ ആൻഡ്രൂസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസിന് നിവേദനം സമർപ്പിക്കുന്നു.)
