ആമ്പല്ലൂർ – ശബരിമല ഹൈവേയുടെ ഭാഗമായ ആലപുരം – മോനിപ്പിള്ളി റോട്ടിൽ അപകടം പതിവാകുന്നതായി പരാതി
ഇലഞ്ഞി : ആമ്പല്ലൂർ – ശബരിമല ഹൈവേയുടെ ഭാഗമായ ആലപുരം – മോനിപ്പിള്ളി റോട്ടിൽ അപകടം പതിവാകുന്നതായി പരാതി. റോഡിന്റെ വീതി കുറവും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളും ആണ് അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലകാലം ആരംഭിച്ചതോടെ ഈ റോഡിലെ വാഹനഗതാഗതവും വർദ്ധിച്ചിരിക്കുകയാണ്. ദിവസവും അപകടങ്ങൾ ഉണ്ടാകുന്ന ഈ റോഡിൽ വൈദ്യുതി പോസ്റ്റിൽ വാഹനം ഇടിച്ച് മരണം വരെ സംഭവിച്ചിട്ടുണ്ട്.
സന്ധ്യാൽ മുതൽ പൈങ്കുറ്റി വരെയും ആലപുരം – മൂനിപ്പിള്ളി റോഡും സമാന അവസ്ഥയിലാണ്. തലസ്ഥാനങ്ങളിലും റോഡരികിൽ കാടുകയറി കിടക്കുന്നതും
അപകടകാരനുമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രദേശത്തെ സ്കൂൾ, കോളേജ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന സഞ്ചരിക്കുന്ന റോഡിലെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് മെമ്പർ ഡോജിൻ ജോൺ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകി.
റോഡിലേക്ക് പടർന്നു കിടക്കുന്ന കാടു വെട്ടിതെളിക്കുകയും, ഓടകൾക്ക് സ്ലാബ് ഇടടുകയും, വഴിയോട് ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ഫോട്ടോ : ഇലഞ്ഞി മോനിപ്പിള്ളി റോഡിൽ അപകടാവസ്ഥയിൽ റോഡിൽ തുടരുന്ന വൈദ്യുതി പോസ്റ്റ്
