Back To Top

November 27, 2024

കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ചു

By

 

 

പിറവം : ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടന്നു. സി പി ഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയതു. ബ്ലോക്ക് പ്രസിഡൻ്റ് എസ് കൃഷ്ണദാസ് അധ്യക്ഷനായി. കെ പി സലിം ,സി കെ പ്രകാശ്, സോമൻ വല്ലയിൽ, അരുൺ അശോകൻ, അജ്മില ഷാൻ, ആശ ബിജുമോൻ, ജ്യോതി ബാലൻ, റിൽജോ വർഗീസ് എന്നിവർ സംസാരിച്ചു. ആശുപത്രിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം പള്ളിത്താഴത്ത് സമാപിച്ചു.

പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷിച്ച മേഖല സെക്രട്ടറി ആർ കെ അമൽ, എൽദോ ബെന്നി, മനു ടി ബേബി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

 

ചിത്രം : ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സി പി ഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

 

 

Prev Post

മണീടിലും മുളന്തുരുത്തിമേഖലകളിലും കുടിവെള്ള വിതരണം മുടങ്ങും

Next Post

ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷഠ കാതോലിക്ക ബാവായുടെ  30-ാം അടിയന്തിരം നവംബര്‍ 29 ന്.

post-bars