Back To Top

November 14, 2024

ഉപജില്ല സ്കൂൾ കലോത്സവത്തിത്തിന് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ തുടക്കമായി.

By

കൂത്താട്ടുകുളം : ഉപജില്ല സ്കൂൾ കലോത്സവത്തിത്തിന് മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ തുടക്കമായി. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. അനുപ് ജേക്കബ്ബ് എംഎൽഎ അധ്യക്ഷത വഹിച്ചു. എവറോളിങ് ട്രോഫികൾ പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും എ ഇ ഒ ബോബി ജോർജ് ഏറ്റുവാങ്ങി. ലോക മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യക്ക് വേണ്ടി നിരവധി മെഡലുകൾ നേടിയ മുൻ എംഎൽഎ എം ജെ ജേക്കബിനെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ്, അനിൽ ചെറിയാൻ, ആശ സനിൽ, എം എം ജോർജ്, ഉല്ലാസ് തോമസ്, ജി മഞ്ജുള, സുരേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. 32 സ്കൂളുകളിലെ 1500 കുട്ടികൾ പങ്കെടുക്കുന്നു. വെള്ളിയാഴ്ച സമാപിക്കും.

 

ഫോട്ടോ : മണ്ണത്തൂർ ആത്താനിക്കൽ ഗവ.എച്ച്എസ്എസിൽ ആരംഭിച്ച് ഉപജില്ല സ്കൂൾ കലോത്സവം ഫ്രാൻസിസ് ജോർജ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.

Prev Post

മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ്…

Next Post

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

post-bars