Back To Top

November 12, 2024

പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ – യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട് പ്രതിഷേധിച്ചു.

By

 

പിറവം : യൂത്ത് കോണ്‍ഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആറ്റുവേലിക്കുഴിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട് പ്രതിക്ഷേധം സംഘടിപ്പിച്ചു.

പ്രതിക്ഷേധ പരിപാടി മുന്‍ പിറവം ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്‍റ് വില്‍സണ്‍ കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് റിഥുന്‍ രാജു അധ്യക്ഷത വഹിച്ചു.

പിറവം ബ്ളോക്ക് സെക്രട്ടറി ജോസ് കെ.ജെ,മണ്ഡലം വെെസ് പ്രസിഡന്‍റ് തമ്പി ഓടാമ്പടത്ത്‌ സാജു ജോര്‍ജ്ജ്, ജേക്കബ് ഫിലിപ്പ്, വര്‍ഗ്ഗീസ് , മോന്‍സി, എല്‍ദോസ്, ബേബി, ഷോബി എബ്രഹാം, ബേബി വേണാട്ടേല്‍ എല്‍ദോസ്,ജെറിന്‍,ജെസ്റ്റിന്‍,ആല്‍വിന്‍,എഡ്ഡ്‌വിന്‍,ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം : പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആറ്റുവേലിക്കുഴിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട് പ്രതിഷേധിക്കുന്നു.

 

Prev Post

സെന്റ് ഫിലോമിനസിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം ഉദ്ഘാടനം ചെയ്തു .

Next Post

മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ്…

post-bars