ജൻ സുരക്ഷാ ക്യാമ്പ് .
പിറവം : മണീട് ഗ്രാമ പഞ്ചായത്തിനെ സാമ്പത്തിക സാക്ഷരതാ ഗ്രാമമാക്കുന്നതിന്റെ ഭാഗമായി നാളെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മണീട് ബി.ആർ. അംബേദ്ക്കർ ഹാളിൽ വച്ച് ഏകദിന ജൻ സുരക്ഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് , ഇൻഷുറൻസ്, തപാൽ വകുപ്പിന്റെ ആധാർ സേവങ്ങൾ എന്നിവ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിക്കും. മണീട് പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അധ്യക്ഷത വഹിക്കും.
