ടൂത്ത് ബ്രഷിംഗ് ദിനം ആചരിച്ചു
പിറവം: ദേശീയ ടൂത്ത് ബ്രഷിംഗ് ദിനം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ പാൽ പുഞ്ചിരി എന്ന പേരിൽ എം.കെ.എം ഹയർസെക്കൻഡറി സ്കൂളിൽ ആചരിച്ചു. കുട്ടികളുടെ വായുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനും, നല്ല ടൂത്ത് ബ്രഷിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുമായുമാണ് ലക്ഷ്യം. പ്രിൻസിപ്പാൾ ഓനാൻകുഞ്ഞ് എ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിബി മാത്യു അധ്യക്ഷയായി. ഡോ.പോളിൻ കണ്ണങ്ങായത്ത്, ഡോ.എയ്ഞ്ചൽ, ഡോ.ജെറിൻ, ഡോ.ബേസിൽ സണ്ണി, ഡോ.അഖിൽ, കോ ഓർഡിനേറ്റർ എബിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. പ്രിയ എൻ നായർ സ്വാഗതവും, സ്കൂൾ കരിയർ ഗൈഡൻസ് അധ്യാപകൻ ബെന്നി വി വർഗീസ് നന്ദിയും പറഞ്ഞു.
