Back To Top

November 9, 2024

അയ്യന്താനം ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിലച്ചു; ജലക്ഷാമം രൂക്ഷം

By

 

 

പിറവം : അയ്യന്താനം ശുദ്ധജല പദ്ധതിയുടെ പമ്പിങ് നിലച്ചതോടെ പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടി, ചെട്ടിക്കണ്ടം ഉൾപ്പെടുന്ന 1,2 വാർഡുകളിൽ ജലക്ഷാമം രൂക്ഷമായി. പദ്ധതിയുടെ പമ്പിങ് മോട്ടർ തകരാറിലായതാണ് ഒരാഴ്‌ചയോളമായി ജല വിതരണം നിലയ്ക്കാൻ കാരണം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. സ്വന്തമായി കിണർ ഇല്ലാത്തതിനാൽ ജോലി കഴിഞ്ഞ് എത്തിയതിനു ശേഷം പഞ്ചായത്തിന്റെ പൊതുകിണറ്റിൽ നിന്നും തലച്ചുമടായാണു വെള്ളം വീടുകളിലേക്ക് എത്തിക്കുന്നത്. കടമ്പനാട്ടു താഴത്തുള്ള കുളത്തിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം അയ്യന്താനം മലയിലെ മുപ്പതിനായിരം ലിറ്റർ ശേഷിയുള്ള സംഭരണിയിൽ ശേഖരിച്ചാണു വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി 4 വർഷം മുൻപു 20 കുതിര ശക്‌തിയുള്ള മോട്ടർ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയതായി ഭരണസമിതി അംഗം ഫിലിപ് ഇരട്ടയാനിക്കൽ പറഞ്ഞു. എന്നാൽ പുതിയ മോട്ടർ ഉപയോഗിക്കാൻ നടപടി ഉണ്ടായിട്ടില്ല. നേരത്തെ അറ്റകുറ്റപ്പണി നടത്തിയ ഇനത്തിൽ ലഭിക്കാനുള്ള തുക ലക്ഷങ്ങൾ കവിഞ്ഞതോടെ കരാറുകാർ വിട്ടു നിൽക്കുന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

 

ചിത്രം : അയ്യന്താനം ശുദ്ധജല പദ്ധതിയുടെ ജലസംഭരണി

 

Prev Post

യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനുള്ള അംഗീകരിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച്‌ കെഎസ്‌ആർടിസി.

Next Post

ടൂത്ത് ബ്രഷിംഗ് ദിനം ആചരിച്ചു

post-bars