യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനുള്ള അംഗീകരിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്‌ആർടിസി.
തിരുവനന്തപുരം : യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനുള്ള അംഗീകരിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്‌ആർടിസി.
ബസ് സ്റ്റാൻഡുകള്‍ക്ക് പുറമെ 24 ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി നല്‍കണമെന്നാണ് ഗതാഗത മന്ത്രിയുടെ നിർദേശം. ബസ്സുകള്‍ നിർത്തേണ്ട സമയക്രമവും ഉത്തരവില്‍ നിർദേശിച്ചിട്ടുണ്ട്.
ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിലാണ് മാനദണ്ഡങ്ങള്‍ കെഎസ്‌ആർടിസി പരിഷ്കരിച്ചത്. യാത്രക്കാർ കാണുന്നരീതിയില്‍ സമയക്രമവും, ഹോട്ടലുകളുടെ പട്ടികയും നിർബന്ധമായും ബസില്‍ പ്രദർശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. യാത്രക്കാരും ജീവനക്കാരും തമ്മില്‍ തർക്കം പതിവായതോടെയാണ് പുതിയ പരിഷ്കാരം നടപ്പാലാക്കിയത്.പ്രഭാതഭക്ഷണം – 7.30 മുതല്‍ 9.30, ഉച്ചഭക്ഷണം – 12.30 മുതല്‍ 2.00 വരെ, ലഘുഭക്ഷണം – 4.00 മുതല്‍ 6.00 വരെ, രാത്രിഭക്ഷണം – 8.00 മുതല്‍ 11.00 വരെ എന്നിങ്ങനെയാണ് സമയക്രമം. ഭക്ഷണത്തിൻ്റെ ഗുണനിലവാരം, വില, ശൗചാലയ സൗകര്യങ്ങള്‍, പാർക്കിംഗ് സൗകര്യങ്ങള്‍,പാതയോരം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധികരിച്ചിട്ടുള്ളത്.ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഹോട്ടലുകള്‍ നിർത്തി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ യൂണീറ്റ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വൃത്തിയുള്ള സാഹചര്യത്തില്‍ പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ച് പഠനം ഉള്‍പ്പെടെ നടത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണശേഷം യാത്ര തുടരുമ്ബോള്‍ എല്ലാ യാത്രക്കാരും എത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ ഉറപ്പാക്കണമെന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്.
ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഹോട്ടലുകള്‍ നിർത്തി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ യൂണീറ്റ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വൃത്തിയുള്ള സാഹചര്യത്തില്‍ പ്രവർത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ച് പഠനം ഉള്‍പ്പെടെ നടത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണശേഷം യാത്ര തുടരുമ്ബോള്‍ എല്ലാ യാത്രക്കാരും എത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ ഉറപ്പാക്കണമെന്ന് കർശന നിർദേശം നല്‍കിയിട്ടുണ്ട്.
കെഎസ്‌ആർടിസി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍
ലേ അറേബ്യ- കുറ്റിവട്ടം, കരുനാഗപ്പള്ളി
പന്തോറ- വവ്വാക്കാവ്- കരുനാഗപ്പള്ളി
ഹോട്ടല്‍ നടുവത്ത്, മേപ്പാടി, മാനന്തവാടി
പുലരി- കൂത്താട്ടുകുളം
ശ്രീ ആനന്ദ ഭവൻ- കോട്ടയം
അമ്മ വീട്- വയയ്ക്കല്‍, കൊട്ടാരക്കര
ശരവണഭവൻ പേരാമ്ബ്ര, ചാലക്കുടി
ആനന്ദ് ഭവൻ- പാലപ്പുഴ മൂവാറ്റുപുഴ
ഹോട്ടല്‍ പൂർണപ്രകാശ്- കൊട്ടാരക്കര
മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം, തൃശൂർ-പാലക്കാട് റൂട്ട്
കെടിഡിസി ആഹാർ- ഓച്ചിറ, കായംകുളം
എ ടി ഹോട്ടല്‍- കൊടുങ്ങല്ലൂർ
ലഞ്ചിയൻ ഹോട്ടല്‍, അടിവാരം, കോഴിക്കോട്
ആദിത്യ ഹോട്ടല്‍- നങ്ങ്യാർകുളങ്ങര- കായംകുളം
അവീസ് പുട്ട് ഹൌസ്- പുന്നപ്ര ആലപ്പുഴ
റോയല്‍ 66- കരുവാറ്റ ഹരിപ്പാട്
ഇസ്താംബുള്‍- തിരുവമ്ബാടി ആലപ്പുഴ
ആർ ആർ- മതിലകം എറണാകുളം
റോയല്‍ സിറ്റി- മാനൂർ എടപ്പാള്‍
ഖൈമ റെസ്റ്റോറൻറ്- തലപ്പാറ തിരൂരങ്ങാടി
ഏകം- നാട്ടുകാല്‍ പാലക്കാട്
ലേസാഫയർ- സുല്‍ത്താൻബത്തേരി
ക്ലാസിക്കോ- താന്നിപ്പുഴ അങ്കമാലി
കേരള ഫുഡ് കോർട്ട്- കാലടി, അങ്കമാലി
