Back To Top

October 30, 2024

കേരളപ്പിറവി ദിനാഘോഷം

By

 

 

പിറവം : പിറവം നഗരസഭയുടെയും നഗരസഭ പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം മലയാളപൊൻവെട്ടം -2024 കേരളപ്പിറവി ദിനത്തിൽ നവംബർ 1 വൈകുന്നേരം 5.30 ന് ആറ്റുതീരം പാർക്കിൽ മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. .കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സെമിനാർ അവതരണവും തുടർന്ന് കലാസന്ധ്യ നാടൻപാട്ട്, തിരുവാതിര കളി, നൃത്ത നൃത്യങ്ങൾ, കൈ കൊട്ടിക്കളി, സോപാന സംഗീതം തുടങ്ങിയ കലാ പരിപാടികളും, ആയുർവ്വേദ ഔഷധ ആഹാര പ്രദർശനവും ഉണ്ടായിരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം, നഗരസഭ പബ്ലിക് ലൈബ്രറി ചെയർമാൻ ഡോ. അജേഷ് മനോഹർ എന്നിവർ അറിയിച്ചു.

 

Prev Post

പരി.പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടി കയറി.

Next Post

പിറവം ഉപജില്ല സ്കൂൾ കലോത്സവം രാമമംഗലം ഹൈസ്കൂളിൽ ലോഗോ പ്രകാശനം ചെയ്തു

post-bars