പരി.പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടി കയറി.
പിറവം : ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജസ്റ്റിൻ പി. തോമസ് കൊടിയേറ്റി. ഇന്ന് വ്യാഴം വടക്കേ കുരിശു പള്ളിയിൽ വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്ക്കാരം, സുവിശേഷ പ്രസംഗം, ആശിർവാദം .നവംബർ 1 -വൈകീട്ട് 7 മണിക്ക് വി. കുർബാന, ആശിർവാദം, നേർച്ച വിളമ്പ്. 2 -ന് വൈകിട്ട് 7 മണിക്ക് പള്ളിയിൽ സന്ധ്യാ നമസ്ക്കാരം, സുവിശേഷ പ്രസംഗം, ആശിർവാദം. ഞായർ രാവിലെ 8 മണിക്ക് വി. കുർബാന, മധ്യസ്ഥ പ്രാർത്ഥന , പ്രദക്ഷിണം ,ആശിർവാദം, നേർച്ച വിളമ്പ് , ലേലം .
ചിത്രം : ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജസ്റ്റിൻ പി. തോമസ് കൊടിയേറ്റുന്നു.
