Back To Top

October 30, 2024

പിറവം ഉപജില്ല സ്കൂൾ കലോത്സവം രാമമംഗലം ഹൈസ്കൂളിൽ ലോഗോ പ്രകാശനം ചെയ്തു

By

 

പിറവം : ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം

രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മേരി എൽദോ അധ്യക്ഷയായി

പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജീവ് എം വി ലോഗോ ഏറ്റുവാങ്ങി . ജനറൽ കൺവീനർ സിന്ധു പീറ്റർ പിടിഎ പ്രസിഡണ്ട് കലാനിലയം രതീഷ്, ഹരീഷ് ആർ നമ്പൂതിരിപ്പാട് ഗിരിജ വി എൻ അനൂബ് ജോൺ എന്നിവർ സംസാരിച്ചു. 2024 നവംബർ 12 ,13 , 14 , 15 തീയതികളിൽ പിറവം ഉപജില്ലയിലെ 60 ഓളം സ്കൂളുകളിലെ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന

കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ രാമമംഗലം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നവനീത് എ ജി ആണ് തയ്യാറാക്കിയത്.

 

ചിത്രം : പിറവം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം

രാമമംഗലം ഹൈസ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ നിർവഹിക്കുന്നു

.

Prev Post

കേരളപ്പിറവി ദിനാഘോഷം

Next Post

നിര്യാതയായി

post-bars