ഇരുമ്പനത്ത് ഇൻഫോപാർക്കിന്റെ എക്സ്റ്റൻഷൻ യൂണിറ്റ് സ്ഥാപിക്കും.
പിറവം : പിറവം നിയോജകമണ്ഡലത്തിലെ ഇരുമ്പനത്ത് ഇൻഫോപാർക്കിന്റെ എക്സ്റ്റൻഷൻ യൂണിറ്റ് സ്ഥാപിക്കുമെന്ന് നിയമസഭയില്‍ നടന്ന ചോദ്യോത്തരവേളയില്‍ വ്യവസായ വകുപ്പ് മന്ത്രി . അനൂപ് ജേക്കബ് എം.എല്‍.എ-യുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ അറിയിച്ചു. ഇരുമ്പനത്തെ ട്രാക്കോ കേബിൾ നിർമ്മാണ യൂണിറ്റിലെ പ്രതിസന്ധിയിലായ തൊഴിലാളികളെ സംരക്ഷിക്കണമെന്നും, ഒപ്പം തന്നെ പ്രസ്തുത സ്ഥലം ഇൻഫോപാർക്ക് പോലെയുള്ള വൻകിട പദ്ധതികൾക്കായി വിട്ടു നൽകാമോ എന്നും എം.എല്‍.എ ചോദിച്ചു. ഇന്‍ഫോപാര്‍ക്കിനായി വ്യവസായ വകുപ്പ് വേറെ സ്ഥലങ്ങള്‍ നോക്കുന്നുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചില്ലെന്നും അപ്പോഴാണ് ട്രാക്കോ കേബിളിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്പ്പെട്ടെതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുമായി എം.എല്‍.എ ഈ പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഇരുമ്പനത്തെ യൂണിറ്റ് തിരുവല്ലയിലെ യൂണിറ്റുമായി ചേര്‍ക്കുമ്പോള്‍ ഇരുമ്പനത്തെ അനുയോജ്യമായ സ്ഥലം ഇന്‍ഫോപാര്‍ക്കിന്റെ എക്സ്റ്റഷന്‍ കൌണ്ടറിനു നല്‍കുമെന്ന് മന്ത്രി സഭയില്‍ അറിയിച്ചു. . ഇരുമ്പനത്തെ ട്രാക്കോ കേബിളിന്റെ ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ എസ്റ്റ്ക്ഷന് കൌണ്ടറിന് വിട്ടു കൊടുത്തു കൊണ്ട് പുതിയ ഒരു എസ്റ്റ്ക്ഷന് കൌണ്ടര്‍ ആരംഭിക്കുന്നതാണെന്ന് എം.എല്‍.എ അറിയിച്ചു. ഇതുവഴി ഐ.ടി മേഖലയിൽ പുതിയ ഹബ്ബ് പിറവത്ത് ഇരുമ്പനത്ത് ആരംഭിക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.
