യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം
പിറവം : പിറവം മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം
പദ്ധതിയുടെ മൂന്നാമത്തെ ബാച്ച് 15/10/2024 ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് പാലച്ചുവടുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലെ യോഗാ ഹാളിൽ ആരംഭിക്കുന്നു. യോഗപരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പിറവം നിവാസികൾ ആയിരിക്കണം .
താൽപര്യമുള്ളവർ ഡിവിഷൻ കൗൺസിലർ പക്കലോ പാലച്ചുവടുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലോ ആധാർ/റേഷൻ കാർഡിന്റെ കോപ്പി സഹിതം രജിസ്റ്റർ ചെയ്യേണ്ടതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പഠിതാക്കളെ ആണ് ഈ ബാച്ചിൽ പരിഗണിക്കുക .
