ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.
പിറവം : ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം മേഖല സെക്രട്ടറി ബിബിൻ ആർ. ഡി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിൻസ് പൗലോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
സെക്രട്ടറി ധനുഷ് കെ തമ്പി വാർഷിക റിപ്പോർട്ടും, ട്രഷറർ മോഹനൻ എം.എം കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി സംഘടന വിശദീകരണവും, ജില്ലാ പ്രസിഡൻ്റ് സജി മാർവെൽ എറണാകുളം ജില്ല ക്രിക്കറ്റ് ടീമിൽ മികച്ച പ്രകടനം നടത്തിയ അംഗങ്ങൾക്ക് പുരസ്കാരവും നൽകി .സുനിൽ കുമാർ വി, രാജേഷ് എൻ.എം , സുഗുണൻ പി.കെ, ഷിൻ്റേ എം ജോയ് എന്നിവർ സംസാരിച്ചു. യോഗത്തിന് ജോർജ് വർഗീസ് സ്വാഗതവും, തോമസ് മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് -ജോർജ് വർഗീസ്, വൈസ് പ്രസിഡന്റ് – സുനിൽ ഷണ്മുഖം, സെക്രട്ടറി – അഖിൽ മോഹൻ , ജോയിന്റ് സെക്രട്ടറി തോമസ് മാത്യു ,ട്രഷറർ – മോഹനൻ എം എം . എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം : ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം മേഖല സെക്രട്ടറി ബിബിൻ ആർ. ഡി ഉദ്ഘാടനം ചെയ്യുന്നു.
