Back To Top

September 29, 2024

കക്കാട് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

By

 

പിറവം: പിറവം നഗരസഭ കക്കാട് നിർമ്മിച്ച ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധക്ഷന്മാർ , കൗൺസിലർമാർ, നഗരസഭ സെക്രട്ടറി വി. പ്രകാശ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , ഡോ. ശ്രീഷ്മ സുരേഷ്, ഡോ.മിനു ലക്ഷ്മി അജിത്ത്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി ഏലിയാസ് സ്വാഗതവും, വാർഡ് കൗൺസിലർ, ഷെബി ബിജു നന്ദിയും രേഖപ്പെടുത്തി . എല്ലാ ദിവസങ്ങളിലും ഉച്ചക്ക് ശേഷം 2 മുതൽ 7 വരെയാണ്പ്ര വർത്തിക്കുക.ഒരു മെഡിക്കൽ ഓഫീസറുടെ സേവനവും സ്റ്റാഫ് നേഴ്‌സ്, ഫാർമസി സൗകര്യവും, ബി.പി., ഷുഗർ ചെക്കിങ് സൗകര്യവും, മൈനർ ഡ്രസിങ് സൗകര്യവും വെൽനസ്സ് സെന്ററിലൂടെ ജനങ്ങൾക്ക് ലഭ്യമാകുന്നതാണ്. പിറവം നഗരസഭയിൽ രണ്ട് സെൻറർ ആരംഭിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. ആദ്യ ഘട്ടത്തിൽ കളമ്പൂർ കോട്ടപ്പുറത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു .

 

ചിത്രം : പിറവം നഗരസഭ കക്കാട് നിർമ്മിച്ച ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

തെക്കന്‍മേഖല കാല്‍നട തീര്‍ത്ഥയാത്ര ഒക്‌ടോബര്‍ ഒന്നിന്‌ ആരംഭിക്കും.

Next Post

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.    

post-bars