54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്‌ക്ക് 12 മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീര്‍ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. പുരസ്കാരത്തിനായി പരിഗണിച്ചത് 2023ലെ ചിത്രങ്ങളാണ്.
സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതില്‍ നിന്ന് 38 സിനിമകള്‍ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.
പുരസ്കാരങ്ങളിങ്ങനെ..
മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവില്‍ കണ്ണിലൂടെ മലയാള സിനിമ, കിഷോർ കുമാർ
മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ
പ്രത്യേക ജൂറി പരാമർശം അഭിനയം – കൃഷ്ണൻ (ജൈവം), കെആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
പ്രത്യേക ജൂറി പരാമർശം ചിത്രം – ഗഗനചാരി
ജനപ്രിയ ചിത്രം – ആടുജീവിതം
മികച്ച നവാഗത സംവിധായകൻ – ഫാസില്‍ റസാഖ് (തടവ്)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – സുമംഗല (കഥാപാത്രം – ഗൗരി ടീച്ചർ)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – MALE – റോഷൻ മാത്യു – ഉള്ളൊഴുക്ക്, വാലാട്ടി
വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ
മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്ബാടി – ആടുജീവിതം
നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസില്‍)
മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും)
മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)
എഡിറ്റർ – സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)
മികച്ച അവലംബിത തിരക്കഥ – ബ്ലെസ്സി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് – രോഹിത്ത് കൃഷ്ണൻ (ഇരട്ട)
മികച്ച ഛായാഗ്രാഹകൻ – സുനില്‍ കെ.എസ് (ആടുജീവിതം)
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)
മികച്ച നടി- ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്)
മികച്ച നടൻ – പൃഥ്വിരാജ് (ആടുജീവിതം)
മികച്ച ചിത്രം – കാതല്‍
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച സ്വഭാവ നടൻ – വിജയരാഘവൻ
മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ
മികച്ച ബാലതാരം ആണ്‍ – അവ്യുക്ത് (പാച്ചുവും അത്ഭുത വിളക്കും)
മികച്ച ബാലതാരം പെണ്‍ – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)
