Back To Top

August 17, 2024

ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 33-ാമത് ശ്രാദ്ധ പെരുന്നാൾ കൊടി കയറി.                                                                      

 

പിറവം : മുളക്കുളം സെൻറ് ജോർജ് ഓർത്തഡോക്സ് കർമ്മേൽ കുന്ന് പള്ളിയിൽ അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ 33-ാമത് ശ്രാദ്ധ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് റവ:ഫാ എൽദോ മത്തായി കൊടി ഉയർത്തി. പള്ളി കൈക്കാരൻ തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോർജ് , ജനറൽ കൺവീനർ ജോസ് പി.കെ. ഇടവക അംഗങ്ങൾ സംബന്ധിച്ചു. 18 ,19 തിയ്യതികളിലായി നടക്കുന്ന പെരുന്നാളിൽ നാളെ ഞായറാഴ്ച രാവിലെ 8 മണിക്ക് മലങ്കര മൽപ്പാൻ ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. വൈകീട്ട് 6 മണിക്ക് തീർത്ഥാടകർക്ക് പള്ളിയിൽ സ്വീകരണം. തുടർന്ന് 6 .30 പരി.ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും , മറ്റ്‌ മെത്രോപ്പോലീത്താമാരുടെ സഹ കാർമ്മികത്വത്തിലും സന്ധ്യ നമസ്ക്കാരം. 7 – ന് അനുസ്മരണ പ്രസംഗം, 8 മണിക്ക് കബറിങ്കൽ ധുപ പ്രാർത്ഥന, അത്താഴ വിരുന്ന്. 19 തിങ്കൾ രാവിലെ 8 മണിക്ക് പരി . കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, 10 -ന് സാധുജന സഹായ വിതരണം, തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന , 11 -ന് വൈദീക സമ്മേളനം, ക്ലാസ് . പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ. ഫാ. മഹേഷ് തങ്കച്ചൻ, ട്രസ്റ്റി തോമസ് മല്ലിപ്പുറം, ജനറൽ കൺവീനർ പി.കെ. ജോസ്, ജെ.എം.പി. സെക്രട്ടറി എ.ജെ. ജെയിംസ് എന്നിവർ അറിയിച്ചു.

Prev Post

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Next Post

ഇന്നത്തെ പരിപാടി

post-bars