Back To Top

October 18, 2024

ലോകരാജ്യങ്ങൾ ഇന്ത്യയുടെ ‘മനുഷ്യശക്തി’ ആഗ്രഹിക്കുന്നു : ഹോർസ്റ്റ് ക്രാവൂസ്.

By

 

പിറവം : യൂറോപ്യൻ രാജ്യങ്ങൾ മാത്രമല്ല ലോകരാജ്യങ്ങൾ ഇന്ത്യയുടെ മനുഷ്യശക്തി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ യൂണിവേഴ്സിറ്റികളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജർമ്മനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിൽ നിന്നുള്ള ഹോർസ്റ്റ് ക്രാവൂസ്. ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ നടന്ന നൂതന വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹോർസ്റ്റ് ക്രാവൂസ്.

സമ്മേളനത്തിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ഷെമോട്ട് സ്ഥാപനങ്ങളുടെ ഡയറക്ടർ സാജു എബ്രഹാം, ജോജു ജോസഫ്, നിധി രാമചന്ദ്രൻ, ഡെന്നി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. സർവകലാശാലയുമായി സഹകരിച്ച് കേരളത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാൻ പദ്ധതി തയ്യാറാക്കുന്നതായി ഹോർസ്റ്റ് ക്രാവൂസ് അറിയിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ വിദേശ സർവകലാശാലകളിലെ നൂതന പരിശീലന പരിപാടികളെക്കുറിച്ച് നടത്തിയ ശില്പശാല ജർമ്മനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിൽ നിന്നുള്ള ഹോർസ്റ്റ് ക്രാവൂസ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

സിപിഐ എം രാമമംഗലം ലോക്കൽ സമ്മേളനം നടത്തി.

Next Post

പ്ലൈവുഡ് കമ്പിനിക്കെതിരെ പാമ്പാക്കുടയിൽ ബി.ജെ.പി. സായാഹ്ന ധർണ്ണ നടത്തി.    

post-bars