Back To Top

October 18, 2024

പ്ലൈവുഡ് കമ്പിനിക്കെതിരെ പാമ്പാക്കുടയിൽ ബി.ജെ.പി. സായാഹ്ന ധർണ്ണ നടത്തി.    

By

 

പിറവം : പാമ്പാക്കുട പഞ്ചായത്തിൽ വലിയ സാമൂഹ്യ പ്രശ്നം സൃഷ്ടിക്കുന്ന പ്ലൈവുഡ് കമ്പിനികളുടെ കടന്നു വരവിനെതിരെ വിലങ്ങു പാറയിൽ ബി ജെ പി നടത്തിയ സായാഹ്ന ധർണ്ണ ബി.ജെ.പി.മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്തു, അഡ്വ.ജോണി.സി.വി, അദ്ധ്യക്ഷത വഹിച്ചു. പാമ്പാക്കുട പഞ്ചായത്ത് സമിതി പ്രസിഡൻ്റ് പ്രമോദ് കുമാർ , ബി.ജെ.പി.ജില്ല കമ്മിറ്റി അംഗം പി.എസ്.അനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റ് ജോസ് ജോർജ്, സെക്രട്ടി ഷീബ വിജയൻ ,രാമമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. ജി അനീഷ്, ബി.ജെ.പി നേതാക്കളായ ഒ.പി. കുഞ്ഞൂഞ്ഞ്, എൻ.പി.രാജൻ, തുടങ്ങിയ നേതാക്കൾ സംസാരിച്ചു, ഇ.പി.അയ്യപ്പൻ, അരുൺ.പി.നായർ, കെ.എൻ ചന്ദ്രശേഖരൻ, എം.സി.ദാസ് ,കെ ദിനേഷ്, പ്രശാന്ത് കെ.എസ്, പി.കെ.ഗോപാലൻ ബിജു പിറമാടം, ഗോപി പിറമാടം തുടങ്ങിയവർ നേത്യത്വം നൽകി.

 

ചിത്രം : പാമ്പാക്കുട പഞ്ചായത്തിൽ പ്ലൈവുഡ് കമ്പിനികളുടെ കടന്നു വരവിനെതിരെ വിലങ്ങു പാറയിൽ ബി ജെ പി നടത്തിയ സായാഹ്ന ധർണ്ണ ബി.ജെ.പി.മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ എം.എൻ.മധു ഉദ്ഘാടനം ചെയ്യുന്നു.

Prev Post

ലോകരാജ്യങ്ങൾ ഇന്ത്യയുടെ ‘മനുഷ്യശക്തി’ ആഗ്രഹിക്കുന്നു : ഹോർസ്റ്റ് ക്രാവൂസ്.

Next Post

ഉപജില്ല സ്കൂൾ മേളകളുടെ വിജയത്തിളക്കത്തിൽ കൂത്താട്ടുകുളം ഗവ. യു പി സ്കൂൾ.

post-bars