യു.ഡി.എഫ് . ജനപ്രതിനിധി സംഗമത്തിൽ ചിലരെ ഒഴിവാക്കിയതായി പരാതി
പിറവം : 3 പതിറ്റാണ്ടോളമായി യുഡിഎഫ് സ്‌ഥാനാർഥികളായി മത്സരിച്ചവരെ പങ്കെടുപ്പിച്ചു നടത്തിയ ജനപ്രതിനിധി സംഗമത്തിൽ നഗരസഭ മുൻ ചെയർമാൻ സാബു കെ. ജേക്കബിനെ തഴഞ്ഞതായി പരാതി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയോ തനിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന നടന്ന സംഗമം തന്നെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസിന്റെ അസാന്നിധ്യവും ശ്രദ്ധേയമായി.
