പിറവത്തെ ഹരിതകർമ്മസേന സംരംഭങ്ങളിലേക്ക്
പിറവം : നഗരസഭയിലെ ഹരിത കർമസേനയെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ റെൻ്റൽ സർവ്വീസ് യൂണിറ്റ് ആരംഭിക്കുന്നു.നഗരസഭയിൽ ഗ്രീൻപ്രോട്ടോകോൾ അനുസരിച്ച് ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനും, നഗരസഭ പരിധിയിൽ പൊതു പരിപാടികൾക്ക് ഗ്രീൻപ്രോട്ടോകോൾ അനുസരിച്ച് ആവശ്യമായ സാധനങ്ങൾ വാടകയ്ക്കു നൽകുന്നതിനും, ഇനോക്കുലം (സൂഷ്മാണു മിശ്രിതം) വിൽപ്പനയുമാണ് ഹരിതകർമസേന ഏറ്റെടുത്തിട്ടുള്ളത്. പതിനൊന്നു ലക്ഷത്തി പന്തീരായിരത്തി അഞ്ഞൂറ് രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്യു.എം.പി ) യാണ് ബിസിനസ് പ്ലാനിനു വേണ്ട സാമ്പത്തിക പിന്തുണയും, പരിശീലനവും നൽകുന്നത്. നഗരസഭ സെക്രട്ടറിയും, ഹരിത കർമസേന കൺസോർഷ്യവും തമ്മിൽ ധാരണ പത്രം ഒപ്പിട്ടു.പിറവം നഗരസഭയിലെ ഹരിതകർമസേന സംരംഭകത്വ വികസന പദ്ധതിയുടെ എഗ്രിമെന്റ് കൈമാറൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, അന്നമ്മ ഡോമി, ബാബു പാറയിൽ,ജോജിമോൻ ചാരുപ്ലാവിൽ മോളി വലിയകട്ടയിൽ, രമ വിജയൻ,നഗരസഭ സെക്രട്ടറി പ്രകാശ് കുമാർ വി നഗരസഭ ക്ലീൻ സിറ്റി മാനേജർ വിൽസൺ എം എക്സ്, ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചിത്രം : പിറവം നഗരസഭയിലെ ഹരിതകർമസേന സംരംഭകത്വ വികസന പദ്ധതിയുടെ എഗ്രിമെന്റ് കൈമാറൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിക്കുന്നു.
