Back To Top

May 23, 2026

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.  

 

പിറവം:ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ട സംഭവത്തിൽ പൊലീസ് മേൽശാന്തി കെ.ഇ. ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.. സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് തട്ടിപ്പടത്തിയത്. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിന്റെയും ലോക്കറ്റുമാണു മോഷ്ടിച്ചത്. അമ്പലപ്പുഴ സ്വദേശിയാണ് മേൽശാന്തി ഉണ്ണികൃഷ്ണൻ. ക്ഷേത്രം ഭരണസമിതിക്ക് വന്ന ഫോൺ സന്ദേശം ആണ് മോഷണം കണ്ടെത്താൻ കാരണമായത്. ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

 

Prev Post

ട്രാവലർ പെട്ടി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു  ട്രവലർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ…

Next Post

മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി         

post-bars