Back To Top

September 29, 2024

തെക്കന്‍മേഖല കാല്‍നട തീര്‍ത്ഥയാത്ര ഒക്‌ടോബര്‍ ഒന്നിന്‌ ആരംഭിക്കും.

By

പിറവം : കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലേക്ക്‌, മണര്‍കാട്‌ കത്തീഡ്രല്‍ കേന്ദ്രമായുള്ള തെക്കന്‍മേഖല കാല്‍നട തീര്‍ത്ഥയാത്ര ഒക്‌ടോബര്‍ ഒന്നിന്‌ ആരംഭിക്കും.പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ 339 ാമത്‌ ഓര്‍മ്മ പെരുന്നാളാണ്‌ ഈ വര്‍ഷം ആചരിക്കുന്നത്‌.

ഒന്നിന്‌ രാവിലെ 4.30ന്‌ മണര്‍കാട്‌ കത്തീഡ്രലില്‍നിന്ന്‌ ആരംഭിക്കുന്ന തെക്കന്‍ മേഖല തീര്‍ഥയാത്ര അയര്‍ക്കുന്നം, കിടങ്ങൂര്‍, മരങ്ങാട്ടുപള്ളി, ഉഴവൂര്‍ വഴി തോട്ടുപുറം മോര്‍ ഗ്രീഗോറിയോസ്‌ പള്ളിയില്‍ എത്തിച്ചേരും. സ്വീകരണത്തിനും പ്രാര്‍ഥനകള്‍ക്കും ശേഷം വൈകിട്ട്‌ അഞ്ചിനു തീര്‍ഥയാത്ര പുനരാരംഭിച്ച്‌ കൂത്താട്ടുകുളം സെന്റ്‌ ജോണ്‍സ്‌ ചാപ്പല്‍, വടകര സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളി, പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളി തുടങ്ങിയ പള്ളികള്‍ സന്ദര്‍ശിക്കും. സ്വീകരണത്തിനും പ്രാര്‍ഥനകള്‍ക്കുംവിശ്രമത്തിനും ശേഷം രണ്ടിനു പുലര്‍ച്ചെ തീര്‍ഥയാത്ര പുനരാരംഭിച്ച്‌ മൂവാറ്റുപുഴ, കാരകുന്നം വഴി കോതമംഗലം മോര്‍ തോമന്‍ ചെറിയ പള്ളിയില്‍ എത്തിച്ചേരും.തെക്കന്‍ മേഖലാ തീര്‍ഥാടക സംഘത്തില്‍ മണര്‍കാട്‌ ഇടവകയിലെയും കോട്ടയം ഭദ്രാസനത്തിലെ മറ്റ്‌ ദേവാലയങ്ങളില്‍നിന്നുമുള്ള നൂറ്‌ കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുമെന്ന്‌ തീര്‍ത്ഥാടക സംഘം കണ്‍വീനര്‍ ഫാ. എം.ഐ. തോമസ്‌ മറ്റത്തില്‍, ജോയിന്റ്‌ കണ്‍വീനര്‍മാരായഫാ. ലിറ്റു ജേക്കബ്‌ തണ്ടാശേരില്‍, ഫാ. ഏബ്രഹാം കരിമ്ബന്നൂര്‍, ചാക്കോ കുര്യന്‍, കത്തീഡ്രല്‍ സെക്രട്ടറി വി.ജെ. ജേക്കബ്‌ എന്നിവര്‍ അറിയിച്ചു.

Prev Post

തിരുമാറാടിയില്‍ കഴിഞ്ഞ ദിവസം നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണങ്ങളില്‍ കൂത്താട്ടുകുളം പൊലീസ്…

Next Post

കക്കാട് ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ പ്രവർത്തനമാരംഭിച്ചു.

post-bars